പഠനോപകരണ വിതരണം നടന്നു

SKSSF സഹചാരി പഠനോപകരണ വിതരണം
മസ്‌കറ്റ്‌ സുന്നി സെന്‍റര്‍ ചെയര്‍മാന്‍
പുറങ്ങ്‌ അബ്‌ദുല്ല മൗലവി ഉദ്‌ഘാടനം ചെയ്യുന്നു
പൊന്നാനി : SKSSF സഹചാരി റിലീഫ്‌ സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ മതവിദ്യാഭ്യാസ കാമ്പയിനോടനുബന്ധിച്ച്‌ നടത്തിയ പഠനോപകരണ വിതരണം മസ്‌കറ്റ്‌ സുന്നി സെന്‍റര്‍ ചെയര്‍മാന്‍ പുറങ്ങ്‌ അബ്‌ദുല്ല മൗലവി ഉദ്‌ഘാടനം ചെയ്‌തു. സലാമത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന ചടങ്ങില്‍ റൈഞ്ച്‌ സെക്രട്ടറി ടി.. റഷീദ്‌ ഫൈസി അധ്യക്ഷത വഹിച്ചു. റസാഖ്‌ പുതുപൊന്നാനി, സി.എം അശ്‌റഫ്‌, .വി. ഗഫൂര്‍, വി.പി. യൂസുഫ്‌ ഹാജി, സി.കെ. റഫീഖ്‌, കെ.എച്ച്‌ മൊയ്‌തുട്ടി, കെ. മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു