മഞ്ചേരി: തൃപ്പനച്ചി ഉസ്താദ് സ്മാരക ജാമിഅ ജൂനിയര്‍ കോളേജും ദര്‍സും പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ.കെ.എസ്. ബാപ്പുതങ്ങള്‍ അധ്യക്ഷതവഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, കെ.മമ്മദ് ഫൈസി, സി.എം.കുട്ടി സഖാഫി, ആര്‍.വി.കുട്ടിഹസന്‍ ദാരിമി, അബ്ദുള്ള ദാരിമി, സി.എ.അസീസ് പുല്‍പ്പറ്റ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഒ.പി.കുഞ്ഞാപ്പുഹാജി, എ.എം.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.