പുതുക്കിയ തീയ്യതി സെപ്തംബര്‍ 29,30
പങ്കെടുപ്പിച്ച് നടക്കുന്ന ട്രാവന്‍കൂര്‍ കാമ്പസ് കാള്‍, സീസണ്‍ പ്രശ്നങ്ങളാല്‍ നേരത്തെ നിശ്ചയിച്ച തിയ്യതികളില്‍ നിന്ന് മാറി സെപ്തംബര്‍ 29,30 തിയ്യതികളിലായി കൊല്ലത്ത് വെച്ച് നടക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് സംസ്ഥാന സമിതി അറിയിച്ചു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെഡിഗ്രി തലങ്ങളിലെ വിദ്യാര്‍ഥികളും, ഗവേഷകരും പങ്കെടുക്കുന്ന കാമ്പില്‍ തിരുവിതാംകൂറിന്‍റെ മുസ്‌ലിം പാരമ്പര്യം, കേരള സാഹിത്യത്തില്‍ പ്രത്യേകമായ ഇടം നേടിയ തഴവ കവിതകള്‍, തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഡോക്യുമെന്‍ററികള്‍ പ്രദര്‍ശിപ്പിക്കുകയും പ്രത്യേക ചര്‍ച്ചകള്‍ നടക്കുകയും ചെയ്യും. ഇത്തരം ആത്മീയത നിറഞ്ഞ, ധാര്‍മികത ഉണര്‍ത്തുന്ന കാമ്പുകള്‍ സ്വപ്ന തുല്യമായ ഒരു തലമുറക്ക് വേണ്ടിയുള്ള പ്രയത്നമാണെന്ന് കാമ്പസ് വിംഗ് സൂചിപ്പിച്ചു.
ആസൂത്രണ യോഗം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉത്ഘാടനം ചെയ്തു. കാമ്പസ് വിംഗ് ആക്ടിംഗ് ചെയര്‍മാന്‍ ഷാജിദ് തിരൂര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സത്താര്‍ പന്തല്ലൂര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുള്ള കുണ്ടറ, എസ്.വൈ.എസ് കൊല്ലം ജില്ല സെക്രട്ടറി ശഹീദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്‍റ് അബ്ദുള്ള തങ്ങള്‍ ദാരിമി,ഷഫീക് ശാസ്താംകോട്ട, റാഫി മുസ്ലിയാര്‍, നിസാം കുണ്ടറ, അസീം ടി.കെ.എം., നിസാമുദ്ദീന്‍ സി.ഇ.ടി, കാമ്പസ് വിംഗ് സംസ്ഥാന കോ-ഡിനേറ്റര്‍ ഖയ്യൂം കടമ്പോട്, ജനറല്‍ കണ്‍വീനര്‍ ഷബിന്‍ മുഹമ്മദ്, ഭാരവാഹികളായ ജൗഹര്‍ കുസാറ്റ്, അലി അക്ബര്‍, ഷഫീര്‍ എം.ഇ.എസ്, ജാബിര്‍ മലബാരി, ജാബിര്‍ എന്‍.ഐ.ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.