മലപ്പുറം
: വിവാഹിതരാകാന്‍
തയ്യാറെടുക്കുന്ന യുവതി
യുവാക്കള്‍ക്കായി ദാറുല്‍
ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിക്കു
കീഴിലുള്ള സെന്റര്‍ ഫോര്‍
പബ്ലിക് എജുക്കേഷന്‍ ആന്റ്
ട്രൈനിംഗിന്റെ (സിപെറ്റ്)
ആഭിമുഖ്യത്തില്‍
``വിവാഹ
മുന്നൊരുക്ക പഠന ക്യാമ്പ്''
(Premarital workshop) നടത്തപ്പെടുന്നു.
ദാമ്പത്യ
ജീവിതത്തിലെ ഇസ്‌ലാമിക
കാഴ്‌ചപ്പാടുകള്‍,
പങ്കാളികള്‍ക്കിടയിലും
അവരുടെ കുടുംബാംഗങ്ങള്‍ക്കിടയിലുമുള്ള
പെരുമാറ്റം ദാമ്പത്യത്തിലെ
പ്രശ്‌നങ്ങളും പരിഹാരവും
കുടുംബത്തിന്റെ സാമ്പത്തിക
ഭദ്രത, തുടങ്ങി
ഒട്ടനവധി കാര്യങ്ങള്‍
മനസ്സിലാക്കുന്നതിന് ഈ
പ്രോഗ്രാം സഹായകമാകും.
ദാറുല്‍
ഹുദാ ചെമ്മാട് കാമ്പസില്‍
വെച്ച് നടത്തപ്പെടുന്ന ഈ
ക്യാമ്പില്‍ സ്‌ത്രീകള്‍ക്കും
പുരഷന്മാര്‍ക്കും വെവ്വേറെ
സൗകര്യമുണ്ടായിരിക്കുന്നതാണ്.
മാസംതോറും
നടത്താന്‍ ഉദ്ദേശിക്കുന്ന
ഈ സംരംഭത്തിന്റെ അടുത്ത
ക്യാമ്പ് സെപ്‌റ്റംബര്‍
15 ശനിയാഴ്‌ച
രാവിലെ 9.30 മുതല്‍
വൈകുന്നേരം 5.00 മണി
വരെയായിരിക്കും. വിളിക്കേണ്ട
നമ്പര്‍ 9846786445