മനാമ : സമസ്‌ത കേരള സുന്നീ ജമാഅത്തിന് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്നവര്‍ക്കുള്ള പഠനക്ലാസിന്റെ ഉദ്‌ഘാടനം ഇന്ന്‌രാത്രി (10–09–2012 തിങ്കള്‍) 8.30 ന് പ്രമുഖ പണ്ഡിതനും ബഹ്‌റൈന്‍ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ശൈഖ് ഡോ. നാജി റാശിദ് അല്‍–അറബി നിര്‍വ്വഹിക്കും. മനാമ സമസ്‌ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ചടങ്ങില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും. ഉമറുല്‍ ഫാറൂഖ് ഹുദവി ക്ലാസിന് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്ക് 33049112, 33247991 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ് .