വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‍ലാമിക് അക്കാദമി 10-ാം വാര്‍ഷികം; സംഘാടക സമിതി യോഗം ഇന്ന്

കല്‍പ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമി 10-ാം വാര്‍ഷിക ഒന്നാം സനദ്‌ദാന സമ്മേളനത്തിന്‍റെ സംഘാടക സമിതിയോഗം ഇന്ന് (13 ന്‌ വ്യാഴാഴ്‌ച) ഉച്ചക്ക്‌ 2 മണിക്ക്‌ കല്‍പ്പറ്റ സമസ്‌ത ജില്ലാ കാര്യാലയത്തില്‍ ചേരുന്നതാണ്‌. ചെയര്‍മാന്‍ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങളുടെ അദ്ധ്യക്ഷതയില്‍ സ്വാഗതസംഘം എക്‌സിക്യൂട്ടീവ്‌, സബ്‌കമ്മിറ്റി ഭാരവാഹികള്‍, മേഖലാ ഭാരവാഹികള്‍, അക്കാദമി പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങി മുഴുവന്‍ പേരും സംബന്ധിക്കണമെന്ന്‌ ജനറല്‍ കണ്‍വീനര്‍ ഹാരിസ്‌ ബാഖവി അറിയിച്ചു.