ഹൈദരാബാദ്: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി മുസ്‌ലിം യുവാക്കളെ അറെസ്റ്റ് ചെയ്തത് സമുദായത്തിനെതിരെയുള്ള ശക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നു പൌര സ്വാതന്ത്ര്യ നിരീക്ഷക കമ്മിറ്റി (Civil Liberties Monitoring Committee – CLMC) ആരോപിച്ചു. നിരപരാധികളായ മുസ്‌ലിംകളെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനും അറസ്റ്റിനെ കുറിച്ച് ഉന്നത തല അന്വേഷണം നടത്താനും നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ടവരെ മോചിപ്പിക്കാനും പ്രധാന മന്ത്രിയോട് കമ്മിറ്റി ആവശ്യപ്പെട്ടു. ബാംഗ്ലൂരിലെയും ഹൈദരാബാദിലെയും മുസ്‌ലിംവിരുദ്ധ പോലീസും ഹിന്ദുത്വ വര്‍ഗീയവാദികളും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ അരസ്ടുകലെന്നു കമ്മിറ്റി ജനറല്‍ സെക്രടറി ലത്തീഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
അസം മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമണങ്ങളില്‍നിന്നും ഗുജറാത്ത് കൂട്ടക്കൊല പ്രതികള്‍ക്കെതിരെയുള്ള കോടതി വിധിയില്‍ നിന്നും ജന ശ്രദ്ധ തിരിച്ച വിടലാണ് ഇതിന്‍റെ പ്രധാന ലക്‌ഷ്യം. നിയമ വിരുദ്ധമായാണ് യുവാക്കളുടെ അറസ്റ്റുകള്‍ നടന്നതെന്നും ഖാന്‍ ആരോപിച്ചു. മക്ക മസ്ജിദ് സ്ഫോടന കേസ് അന്വേഷണത്തിന്റെ പേരില്‍ മുസ്‌ലിം യുവാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത സിറ്റി പോലിസ് തന്നെയാണ് ഇതിലും മുന്പന്തിയിലെന്നു അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തകരോ ശാസ്ത്ര സാങ്കേതിക ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരോ ആണ് അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ . പോലീസിന്റെ ഈ നീക്കം ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകളെ സംശയത്തോടെ വീക്ഷിക്കപ്പെടാനും അവര്‍ക്ക് തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടാനും വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.