![]() |
മമ്പുറത്തു നടന്ന ജില്ലാ ഖത്തീബ് സംഗമം
സൈ
നുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലി യാര്‍
ഉദ്ഘാടനം ചെയ്യുന്നു
|
മലപ്പുറം: മഹല്ലുകളില്‍ നടക്കുന്ന മതപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മതപണ്ഡിത രാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ്.വൈ.എസ് സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളച്ചുകെട്ടില്ലാതെ സാധാരണക്കാരിലേക്ക് മതനിയമങ്ങളെ എത്തിച്ചുകൊടുക്കേണ്ട ബാധ്യത ഖത്തീബുമാര്‍ക്കുണ്ട്. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ് ലിയാര്‍ അധ്യക്ഷതവഹിച്ചു. കേരള ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മമ്പുറം മഖാമില്‍ നടന്ന കൂട്ടസിയാറ ത്തിന് സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വംനല്‍കി.
മമ്പുറം ഖത്തീബ് സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. കാളാവ് പി. സൈതലവി മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍അസീസ് ദാരിമി മുതിരിപ്പറമ്പ്, അബ്ദുള്‍ഖാദിര്‍ ഫൈസി കുന്നുംപുറം, കെ.ടി. മൊയ്തീന്‍ ഫൈസി തുവ്വൂര്‍, അബ്ദുല്‍ മജീദ് ദാരിമി, കുഞ്ഞിപ്പോക്കര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.