റിലീഫ് വിതരണം ചെയ്തു

പെരുവളത്ത് പറമ്പ : SKSSF പെരുവളത്ത് പറമ്പ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ മദ്റസാ പാഠപുസ്തക വിതരണവും ദാറുല്‍ ഹുദാ അക്കാദമിയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച ചടങ്ങും റമീസ് കെ. യുടെ അദ്ധ്യക്ഷതയില്‍ നടന്നു. പി. അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്തു. അഹ്‍മദ് ദാരിമി, സയ്യിദ് റാശിദ് ഹുദവി, ഹാരിസ് റഹീമി, നൌഷാദ് സി.പി., ഫൈസല്‍ റഹീമി, ടി.വി. ഉമര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സലീം പി.പി. സ്വാഗതവും മുക്താര്‍ എന്‍ നന്ദിയും പറഞ്ഞു.