ബഹ്‌റൈന്‍ SKSSF ആദര്‍ശ കാമ്പയിന്‍ ഉദ്‌ഘാടനം നാളെ

അലവികുട്ടി ഹുദവി മുണ്ടം പറമ്പ്‌( നാളെ ബഹ്‌റൈനിലെത്തും 
മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവും ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നാഷണല്‍ കമ്മറ്റിയും സംയുക്തമായി നടത്തുന്ന ആദര്‍ശ കാമ്പയിന്റെ പ്രചരണോദ്‌ഘാടനം നാളെ(വെള്ളി) വൈകുന്നേരം 4 മണിക്ക്‌ മനാമ ഗോള്‍ഡ്‌ സിറ്റിക്ക്‌ സമീപമുള്ള സമസ്‌താലയത്തില്‍ നടക്കും.
മുസ്ലിം നവോത്ഥാനം അവകാശികളും അവകാശ വാദവും എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്നിന്‌ കോഴിക്കോട്ട്‌ നടക്കാനിരിക്കുന്ന എസ്‌.വൈ.എസ്‌ നവേത്ഥാന സമ്മേളത്തിന്റെ അനുബന്ധമായാണ്‌ ആദര്‍ശ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്‌. 
പ്രമുഖ യുവ പണ്‌ഢിതനും വാഗ്മിയും ദുബൈ സുന്നി സെന്റര്‍ റിസോഴ്സ്‌ പേഴ്സണുമായ ഉസ്‌താദ്‌ അലവികുട്ടി ഹുദവി മുണ്ടം പറമ്പ്‌(ദുബൈ) കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്യും. ബഹ്‌റൈനിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തുന്ന അദ്ധേഹത്തിന്‌ നാളെ(വെള്ളി) 3 മണിക്ക്‌ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കും.
തുടര്‍ന്നു നടക്കുന്ന ഏരിയാ പരിപാടികളും ഹമദ്‌ടൌണിലെ സ്വലാത്ത്‌ വാര്‍ഷികവും വിജയിപ്പിക്കാന്‍ മുഴുവന്‍ ഏരിയാകമ്മറ്റികളോടും പ്രസ്ഥാന ബന്ധുക്കളോടും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ , സമസ്ത നേതാക്കള്‍ അഭ്യര്‍ഥിച്ചു