കോഴിക്കോട്: ദഅ്‌വാ രംഗത്ത് പുത്തനുണര്‍വ് പകര്‍ന്ന് മലപ്പുറം ജില്ലയിലെ വേങ്ങര കുന്നുംപുറം മാക്‌സ് ഇന്റര്‍നാഷണല്‍ കാമ്പസില്‍ രണ്ടു ദിവസമായി നടന്ന എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംസ്ഥാന ട്രെയ്നിംഗ് ക്യാമ്പ് സമാപിച്ചു. സാമൂഹിക മാറ്റം ഉള്‍കൊണ്ട് പ്രവര്‍ത്തനങ്ങളുടെ പുതിയ രീതികള്‍ ചിട്ടപ്പെടുത്തിയ ക്യാമ്പ് കൊടിക്കാല്‍ ശൈഖ് അബ്ദുല്ല തമിഴ്‌നാട് ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹാജി ചെരേക്കാട് അധ്യക്ഷത വഹിച്ചു. സമാപന ദിവസം നടന്ന പാനല്‍ ഡിസ്‌കഷന്‍, പ്രത്യശാസ്ത്ര താരതമ്യം എന്നീ സെഷനുകളില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, സാലിം ഫൈസി കൊളത്തൂര്‍, ഫാദര്‍ ഇബ്‌റാഹിം മുണ്ടക്കന്‍ ക്ലാസെടുത്തു.
ആസിഫ് ദാരിമി പുളിക്കല്‍, കെ. എം. ശരീഫ് പൊന്നാനി, ജലീല്‍ ഫൈസി അരിമ്പ്ര, ഉമറുല്‍ ഫാറൂഖ് പന്നൂര്‍, സിദ്ദീഖ് ബദ്‌രി തൃശൂര്‍, ശബിന്‍മുഹമ്മദ് ഇറാനി,സദഖത്തുല്ല, പി.ടി. കോമുക്കുട്ടി ഹാജി, ഇഖ്ബാല്‍ കെ.ടി.കെ., അബ്ദുറഹ്മാന്‍ ഫൈസി കൂമണ്ണ, ജലീല്‍ വേങ്ങര, അബ്ദുറസാഖ് പുതുപൊന്നാനി ക്യാമ്പിന് നേതൃത്വം നല്‍കി. ഇബാദ് സംസ്ഥാന ഭാരവാഹികളടെ യോഗം 24ന് തിങ്കള്‍ 4 മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേരും.