പ്രവാചക ദര്‍ശനങ്ങളെ കുപ്രചരണങ്ങളിലൂടെ തകര്‍ക്കാന്‍ കഴിയില്ല: അലവി കുട്ടി ഹുദവി

സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ഹമദ്‌ ടൌണ്‍ ഏരിയ
കമ്മിറ്റി നടത്തിയ സ്വലാത്‌ വാര്‍ഷികത്തില്‍ അലവി കുട്ടി 
ഹുദവി(ദുബായ്‌) )മുഖ്യ പ്രഭാഷണം നടത്തുന്നു
ബഹ്‌റൈന്‍ : അന്ധകാരം മൂടിയ ലോക സമൂഹത്തെ സത്യത്തിന്റെ പാത യിലേക്ക് നയിച്ച പുണ്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ മഹ ത്വത്തെ കാര്‍ട്ടൂണു കളിലൂടെയും സിനിമക ളിലൂടെയും തകര്‍ക്കാ മെന്ന് സയന്റിസ്റ്റ് ശക്തികള്‍ കരുതേണ്ടെന്ന് ദുബായ് സുന്നി സെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ അലവി കുട്ടി ഹുദവി പറഞ്ഞു. 
സമസ്ത കേരള സുന്നി ജമാഅത്ത് ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റി നടത്തിയ സ്വലാത് വാര്‍ഷികത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകനെ അപമാനിക്കാന്‍ സിനിമ ഇറക്കിയതിന്റെ പേരില്‍ അക്രമം കാണിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല , ലോക മുസ്ലിംകള്‍ പരിശുദ്ധ പ്രവാചകന്റെ ജീവിതചര്യ പിന്‍പറ്റി യഥാര്‍ത്ഥ ഇസ്ലാം എന്താണെന്നു ലോകത്തിനു കാട്ടി കൊടുക്കുകയാണ് ചെയ്യേണ്ടത് ,അതിലൂടെ മാത്രമേ ഇത്തരം ഛിദ്ര ശക്തികള്‍ക്ക് മറുപടി നല്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷിക സമ്മേളനം ബഹറിന്‍ സമസ്ത കോര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂക്ക് ഹുദവി ഉദ്ഘാടനം ചെയ്തു ,ഹമദ് ടൗണ്‍ ഏരിയ സമസ്ത പ്രസിഡന്റ് കാവനൂര്‍ മുഹമ്മദ് മൌലവി അധ്യക്ഷധ വഹിച്ചു.അബ്ദുല്‍ വാഹി ദ് , സൈദലവി ഉസ്താദ് ,സലിം ഫൈസി എന്നിവര്‍ പ്രസംഗിച്ചു ,അബ്ദുല്‍ കരീം ഹാജി റോണ സ്വാഗതവും എംപി ഷഹീര്‍ എടച്ചേരി നന്ദി യും പറഞ്ഞു .