ഹാജിമാരെ ഗ്രീന്‍ കാറ്റഗറിയില്‍ നിലനിര്‍ത്തണം: ഹജ്ജ്‌ കമ്മിറ്റി


കൊണേ്‌ടാട്ടി: കെട്ടിടങ്ങളുടെ കുറവുമൂലം ഹജ്ജിന്‌ പണം അടച്ചിട്ടും ഗ്രീന്‍ കാറ്റഗറിയില്‍നിന്ന്‌ അസീസിയയിലേക്കു മാറ്റിയവരെ ഗ്രീന്‍ കാറ്റഗറിയില്‍ തന്നെ നിലനിര്‍ത്തണമെന്ന്‌ സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 934 തീര്‍ത്ഥാടകരെയാണ്‌ ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ചിട്ടും അവസാന നിമിഷം താമസത്തിനു കെട്ടിടമില്ലെന്നു പറഞ്ഞ്‌ അസീസിയ കാറ്റഗറിയിലേക്കു മാറ്റിയത്‌. പ്രായാധിക്യം ഉള്ളവര്‍ക്കടക്കം ഇത്‌ ഏറെ പ്രയാസമുണ്‌ടാക്കും. ഹജ്ജ്‌ തീര്‍ത്ഥാടകര്‍ക്ക്‌ ക്യാംപിലും വിമാനത്താവളത്തിലും ഒരുക്കുന്ന സൌകര്യങ്ങളും യോഗത്തില്‍ വിലയിരുത്തി.