പ്രവാചകനിന്ദയും വിവാദകേശവും SKSSF പ്രകടനം ബദിയടുക്കയില്‍

കാസര്‍കോട്‌ : പ്രവാചകനിന്ദയ്‌ക്കും വിവാദകേശത്തിനുമെതിരെ SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി ജില്ലയില്‍ സംഘടിപ്പിക്കുന്ന മൂന്ന്‌ മേഖല പ്രതിഷേധപ്രകടനത്തിന്റെ വടക്കന്‍ മേഖല പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നവംബര്‍ 20 ന്‌ ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ ബദിയടുക്കയില്‍ വെച്ച്‌ നടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, ഹാരീസ്‌ ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, ഹാഷീം ദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, ഹബീബ്‌ ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.