ലീഗ്‌ വിജയം കാന്തപുരത്തിന്റെ അവകാശവാദം പൊളളത്തരം : കൂടത്തായി

SKSSF കുന്പഡാജെ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ പൊതുസമ്മേളനം SYS ജില്ലാ പ്രസിഡന്‍റ് എം.. ഖാസിം മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്‌ : കേരളത്തിലെ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെ തങ്ങള്‍ പിന്തുണച്ചത്‌ കൊണ്ടാണ്‌ 18-ഓളം എം.എല്‍.എ മാരെ ലഭിച്ചത്‌ എന്ന്‌ അവകാശപ്പെടുന്ന കാന്തപുരം ലീഗിനെതിരെ ശക്തമായി പ്രചരണം നടത്തിയ 1989-ല്‍ ലീഗിന്‌ 19 എം.എല്‍.എ മാരെ ലഭിച്ചത്‌ എന്ത്‌ കൊണ്ടാണെന്ന്‌ വ്യക്തമാക്കണമെന്ന്‌ SKSSF സംസ്ഥാന സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌ നാസര്‍ഫൈസി കൂടത്തായി ആവശ്യപ്പെട്ടു. മുന്നണികളില്‍ മാറിമറിയുന്ന ചെറിയ രാഷ്‌ട്രീയ പാര്‍ട്ടികളെ പോലെ ഞങ്ങളും വിജയം നോക്കി ഇടക്ക്‌ മാറുന്നത്‌ എന്ന്‌ പറഞ്ഞ കാന്തപുരം അത്തരം ചെറിയ പാര്‍ട്ടികള്‍പോലും തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ വോട്ട്‌ ആര്‍ക്ക്‌ നല്‍കുന്നു എന്ന്‌ വ്യക്തമാക്കാന്‍ തയ്യാറാകുന്നവരാണെന്നും കാന്തപുരം വിജയിക്കുന്ന മുന്നണിക്കൊപ്പം നിന്ന്‌ വിജയിച്ച ശേഷം അവകാശപ്പെടുകമാത്രമാണ്‌ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്തപുരത്തിന്‌ സ്വന്തമായി വോട്ട്‌ ബാങ്കില്ല എന്നതാണ്‌ വാസ്‌തവം. അയാളുടെ അണികള്‍ വ്യത്യസ്‌തപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ്‌. മുടിവിവാദത്തില്‍ നിന്ന്‌ ശ്രദ്ധതിരിക്കാന്‍ കാന്തപുരം നടത്തുന്ന പുതിയ രാഷ്‌ട്രീയ വിവാദം സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. SKSSF കുമ്പഡാജ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുന്നി യുവജനസംഘം ജില്ലാപ്രസിഡണ്ട്‌ എം.എ ഖാസിം മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഫസലുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. കോഴിക്കോട്‌ വലിയ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങള്‍ കൂട്ടുപ്രാര്‍ത്ഥനയ്‌ക്ക്‌ നേതൃത്വം നല്‍കി. പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന്‌ എം.എല്‍.എ, SKSSF ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, ട്രഷറര്‍ ഹാരീസ്‌ ദാരിമി ബെദിര, ജലാലുദ്ദീന്‍ ദാരിമി, ഹനീഫ്‌ ഹുദവി ദേലംപാടി, ആലിക്കുഞ്ഞി ദാരിമി, ബി.എച്ച്‌.അബ്‌ദുല്ലകുഞ്ഞി, മുനീര്‍ ഫൈസി, റസാഖ്‌ അര്‍ശദി, ബഷീര്‍ മൗലവി കുമ്പഡാജ, അഹമ്മദ്‌ മൗലവി, അബ്‌ദുല്ല ഫൈസി കുഞ്ചാര്‍, എസ്‌.മുഹമ്മദ്‌, ലത്തീഫ്‌ മാര്‍പ്പനടുക്ക, അലി തുപ്പക്കല്‍, കെ.എസ്‌.മുഹമ്മദ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.
- റഷീദ്‌ ബെളിഞ്ചം (SKSSF കാസര്‍ഗോഡ്‌ ജില്ലാ ജനറല്‍ സെക്രട്ടറി)