SKSSF കൗണ്‍സില്‍ ക്യാമ്പ്‌ 9 ന്‌ തളങ്കരയില്‍

കാസര്‍കോട്‌ : SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റിയുടെ രണ്ടാം ഘട്ട ആറുമാസത്തെ കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിന്‌ ജില്ലാകൗണ്‍സിലര്‍മാരുടെ ക്യാമ്പ്‌ നവംബര്‍ 9ന്‌ ബുധനാഴ്‌ച രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 മണി വരെ തളങ്കര കുന്നില്‍ ഖാസി ഹാജി അബ്‌ദുറഹ്മാന്‍ മുസ്ലീയാര്‍ ഇസ്ലാമിക്‌ എഡ്യുക്കേഷന്‍ സെന്ററില്‍ വെച്ച്‌ നടക്കും. മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങളും സംബന്ധിക്കണമെന്ന്‌ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.