മുഅല്ലിം ഡേ വിജയിപ്പിക്കുക : സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

തേഞ്ഞിപ്പലം : മദ്‌റാസാധ്യാപകരും പൊതുസമൂഹവുമായുള്ള ബന്ധങ്ങള്‍ ഊഷ്‌മളമാക്കുന്നതിന്‌ വേണ്ടി ഡിസംബര്‍ 11-ന്‌ മുഅല്ലിംഡെ ആയി ആചരിക്കാന്‍ സമസ്‌ത കേരള ജംയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ തീരുമാനിച്ചു. ജനസമ്പര്‍ക്ക പരിപാടികള്‍ , മാറാ രോഗികളെ സന്ദര്‍ശിക്കല്‍ , അധ്യാപക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്‌ ശേഖരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. മുഅല്ലിംഡെ യുടെ സംസ്ഥാനതല ഉദ്‌ഘാടനം മലപ്പുറത്ത്‌ വെച്ച്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കും. മുഅല്ലിംഡെ വിജയിപ്പിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

ചേളാരി സമസ്‌ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ്‌ കൗണ്‍സിലില്‍ സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ , ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്‌, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്‌, പി. ഹസന്‍ മുസ്‌ലിയാര്‍ മലപ്പുറം, ഒ.എ. ശരീഫ്‌ ദാരിമി കോട്ടയം, അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ഇടുക്കി, അബ്ദുല്‍ ലത്തീഫ്‌ ദാരിമി ദക്ഷിണ കന്നഡ എന്നിവര്‍ സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സ്വാഗതവും കൊടക്‌ അബ്ദദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.