ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി : സിംഗപ്പൂര്‍, മലേഷ്യ പ്രചാരണ പ്രോഗ്രാം മാര്‍ച്ച് 12ന് ആരംഭിക്കും

സിംഗപ്പൂര്‍ : ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയുടെ മെയ് 6, 7, 8 തിയ്യതികളില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി മഹാ സമ്മേളനത്തിന്‍റെ ഭാഗമായി മാര്‍ച്ച് 12 മുതല്‍ ഒരു വാരം സിംഗപ്പൂരിലും മലേഷ്യയിലും പബ്ലിക് കോണ്‍ഫ്രന്‍സുകള്‍, മത സ്ഥാപന സന്ദര്‍ശനങ്ങള്‍ തുടങ്ങി പല പരിപാടികളും വിപുലമായി സംഘടിപ്പിക്കപ്പെടുന്നു. പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ഉസ്താദ് ബഹാഉദ്ദീന്‍ നദ്‍വി, യു. ശാഫി ഹാജി തുടങ്ങിയവരും പ്രാദേശിക പണ്ഡിതരും പരിപാടികളില്‍ സംബന്ധിക്കും. നേതാക്കള്‍ 12ന് സംഗപ്പൂരില്‍ എത്തിച്ചേരും.
- ശഫീഖ് ഹുദവി കരിമുക്ക്, ഇമാം, വിക്ടോറിയ സ്ട്രീറ്റ്, സംഗപ്പൂര്‍ -