ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസ് ഉദ്ഘാടനം ഇന്ന്

മദാം: മദാം അല്‍ ഹാദി മസ്ജിദ് കമ്മിറ്റി മാസാന്തം നടത്തുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസിന്റെ ഉദ്ഘാടനം ഇന്ന് രാത്രി 12.30ന് അല്‍ ഹാദി മസ്ജിദില്‍ ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നിര്‍വഹിക്കും. സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, അബ്ദുല്‍ വാഹിദ് മുസ്ല്യാര്‍, ഷൗക്കത്ത് മൗലവി സംബന്ധിക്കും. അറബി മാസത്തിലെ എല്ലാ ആദ്യ തിങ്കളാഴ്ചയും രാത്രി ഒരു മണിക്കാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസ് സംഘടിപ്പിക്കുക. ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ എം.കെ മുഹമ്മദ് ബഷീര്‍ ബാഖവി അധ്യക്ഷത വഹിച്ചു. പി.കെ ഹുസൈന്‍ ഫൈസി, സിദ്ദീഖ് കരുവന്‍തിരുത്തി, സി.പി അബ്ദുസ്സലാം, അന്‍വര്‍ സാദത്ത് ചര്‍ച്ചയില്‍ പങ്കെടുത്തു