മുസ്ലിം സംഘശക്തിയില്‍ കേരളം മാതൃക: അബ്ദുസ്സമദ് പൂക്കോട്ടൂര്‍

ദുബൈ: ഇന്ത്യയിലെ മുസ്ലിംകള്‍ സംഘശക്തിയുടെ പാഠം കേരളത്തില്‍ നിന്ന് അഭ്യസിക്കണമെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഉലമാക്കളും ഉമറാക്കളും ഒന്നിച്ചുനിന്ന് സമൂഹത്തെ നയിച്ചത് കൊണ്ടാണ് കേരളീയ മുസ്ലിംകളുടെ നവോത്ഥാനം സാധ്യമായത്. മതബോധവും സംഘശക്തിയും ഒരിമിച്ചതിന്റെ അപൂര്‍വ മാതൃകയാണിതെന്നും റബാത്ത് 2011 സമ്മേളനത്തില്‍ "സംഘബോധത്തിന്റെ ഇസ്ലാമികമാനം' വിഷയത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംഘശക്തിക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യമാണ് ഇസ്ലാം നല്‍കുന്നത്. ജമാഅത്ത് നമസ്കാരത്തിന്റെ സന്ദേശം തന്നെ ഐക്യബോധമാണ്. ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണംഅദ്ദേഹം പറഞ്ഞു