പ്രവാസി സ്വയം വിലയിരുത്തണം - മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ


റിയാദ് : പ്രവാസി സ്വയം മറക്കുകയും മറ്റുള്ളവരെ കുറിച്ച് ആശങ്കാകുലരാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്വയം വിലയിരുത്തുകയും ശേഷം മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുകയുമാണ് വേണ്ടതെന്ന് എസ്.കെ.എസ്.എസ്.എഫ്. മുന്‍ ജനറല്‍ സെക്രട്ടരി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ പറഞ്ഞു. നാട്ടില്‍ നടക്കുന്ന മത സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്പോഴും സ്വജീവിതത്തില്‍ അതിന്‍റെ മൂല്യങ്ങളുയര്‍ത്തിപ്പിടിക്കാന്‍ പ്രവാസികള്‍ക്ക് കഴിയുന്നില്ല. ജീവിതം മരുഭൂമിയില്‍ ഉരുകിത്തീരുന്പോള്‍ നേടുന്ന സന്പത്തും നഷ്ടപ്പെടുന്ന ജീവിതവും എങ്ങിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ച് കൂട്ടായ ചിന്തകളും ബുദ്ധിപരമായ ചര്‍ച്ചകളും അനിവാര്യമാണെന്നും റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച ലീഡേഴ്സ് ഡയലോഗ് ഉദ്ഘാടനത്തില്‍ അദ്ദേഹം പറഞ്ഞു. ഹൈദരലി വാഫി ഇരിങ്ങാട്ടിരി മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ ബാഖവി പെരുമുഖം അധ്യക്ഷത വഹിച്ചു. വ്യത്യസ്ത സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചക്ക് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് നേതൃത്വം നല്‍കി. എന്‍.സി. മുഹമ്മദ്, ഹബീബുള്ള, ഹംസ മൂപ്പന്‍, മൊയ്തീന്‍ കോയ, സൈതാലി, ശാഹുല്‍ ഹമീദ്, മുഹമ്മദലി ഹാജി, ലത്തീഫ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. മുഹമ്മദ് കോയ മാസ്റ്റര്‍ സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
- അബൂബക്കര്‍ ഫൈസി -