സമുദായത്തിന്റെ അമൂല്യമായ മാനവവിഭവശേഷിയും മറ്റും കണ്ടെത്തി, അനിവാര്യ മേഖലകളിലേക്ക് തിരിച്ചുവിട്ട് സമുദായത്തിന്റെ പുരോഗതിക്ക് വേഗത കൂട്ടുക എന്നതാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. ഇതിനായി കൃത്യമായ പഠനങ്ങളിലൂടെ മുന്‍ഗണനാ ക്രമം രൂപപ്പെടുത്തും. ദഅ്വ, വിദ്യാഭ്യാസം, റിലീഫ്, ചാരിറ്റി, സന്നദ്ധസേവനം, തൊഴില്‍, സാമ്പത്തിക മാനേജ്മെന്റ്, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മേഖലകളിലെല്ലാം കേരള മുസ്ലിംകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായ പ്രൊജക്ടുകള്‍ രൂപപ്പെടുത്തും. www.keralamuslimdata.com എന്നാണ് പേര്‍ട്ടലിന് നാമകരണം ചെയ്തിരിക്കുന്നത്.
കേരളത്തിലെ മുഴുവന്‍ മഹല്ലുകളെയും ബന്ധിപ്പിക്കുന്ന സുശക്തമായ ഓണ്‍ലൈന്‍ സംവിധാനമായിരിക്കും വെബ്പോര്‍ട്ടല്‍. പള്ളികള്‍, മദ്രസകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വഖ്ഫുകള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍, പ്രധാന കുടുംബങ്ങള്‍, വാണിജ്യ വ്യവസായ സംരംഭങ്ങള്‍, പ്രവാസികള്‍ തുടങ്ങി കേരള മുസ്ലിംകളെ സംബന്ധിച്ച സമ്പൂര്‍ണ്ണ വായന സാധ്യമാക്കുന്നതാണ് പതിനായിരക്കണക്കിന് പേജുകളുള്ള പോര്‍ട്ട ല്‍.സംസ്ഥാനത്തെ ഓരോ മഹല്ലിലേയും മുസ്ലിംകളെ കുറിച്ചുള്ള ഡാറ്റകള്‍ സൈറ്റില്‍ ലഭ്യമാകും.
ശിഹാബ് തങ്ങളുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ ഇതിന്റെ പഞ്ചായത്ത്തല ലോഞ്ചിംഗ് നടക്കും. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര സെമിനാറും സംഘടിപ്പിക്കും.
പി.പി മുഹമ്മദ് ഫൈസി, ഹാജി കെ.മമ്മദ് ഫൈസി, നഗരസഭാ ചെയര്‍മാന്‍ കെ.പി മുസ്തഫ, എസ്.എം.എഫ് കാസര്‍കോഡ് ജില്ലാ സെക്രട്ടറി റസാഖ് ഹാജി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സത്താര്‍ പന്തല്ലൂര്‍, കുട്ടി മൗലവി, വീരാന്‍ ഹാജി പൊട്ടിച്ചിറ, റഫീഖ് അഹമ്മദ് തിരൂര്‍, അയ്യൂബ് കൂളിമാട്, ഒ.കെ.എം.കുട്ടി ഉമരി, റശീദ് ഫൈസി നാട്ടുകല്‍ പങ്കെടുത്തു.