പ്രവാചക ചരിത്രം ലോകത്തിന് മാതൃക : അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ്

ദമ്മാം : സ്വന്തം ജീവിത ചരിത്രം തന്‍റെ ജീവിത കാലത്ത് തന്നെ കൃത്യമായി രേഖപ്പെടുത്തിയ ഒരു വ്യക്തിയെ പ്രവാചകനെ പോലെ ദര്‍ശിക്കാന്‍ ലോക ചരിത്രത്തില്‍ തന്നെ സാധ്യമല്ലെന്ന് പ്രമുഖ യുവ പണ്ഡിതന്‍ അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫിന്‍റെ കീഴ്ഘടകമായ അല്‍ഖോബാര്‍ ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച പഠന സദസ്സില്‍ സമകാലിക സമൂഹത്തില്‍ പ്രവാചക ദര്‍ശനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചക ജീവിതത്തിലെ നിഖില മേഖലകളും സ്വഭാവ സവിശേഷതകളും ഗാര്‍ഗികവും വ്യക്തിപരവും സാമൂഹികവുമായ മുഴുവന്‍ സംഭവങ്ങളും വെളിച്ചം പോലെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നിന്‍റെ ലോകത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം പ്രവാചക ദര്‍ശനങ്ങളിലേക്ക് മടങ്ങല്‍ കൊണ്ട് മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.

മണിമൂളി അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. അസ്‍ലം മൗലവി കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ബഹാഉദ്ദീന്‍ റഹ്‍മാനി നദ്‍വി, സുലൈമാന്‍ ഫൈസി വാളാട്, അബ്ദുല്‍ ഖാദര്‍ ഹാജി (അപ്സര), മരക്കാര്‍ കുട്ടി ഹാജി, മുഹമ്മദ് മെഗ്രാല്‍, പി.ടി. മാമു ഹാജി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മുസ്തഫ ദാരിമി സ്വാഗതവും അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
- അബ്ദുറഹ്‍മാന്‍ മലയമ്മ, മീഡിയ സെല്‍, ഇസ്‍ലാമിക് സെന്‍റര്‍, ദമ്മാം -