ജംഇയ്യതുല്‍ ഉലമ സിംഗപൂര്‍ (പെര്‍ഗാസ്) ദാറുല്‍ ഹുദാ നേതാക്കള്‍ക്ക് സ്വീകരണംനല്‍കി

സിംഗപൂര്‍ : ഇന്ന് (മാര്‍ച്ചു 14)ഉച്ചക്ക് ജംഇയ്യതുല്‍ ഉലമ സിംഗപൂര്‍ (പെര്‍ഗാസ്) ആസ്ഥാനത്തു പ്രസിഡണ്ട്‌ ഉസ്താദ്‌ ഹസ്ബിയുടെ നേതൃത്വത്തില്‍ ദാറുല്‍ ഹുദാ  നേതാക്കള്‍ക്ക് സ്വീകരണം നല്‍കുകയും (ഇരു രാജ്യത്തെയും നിയമം  അനുവദിക്കുന്ന  വിധം) അധ്യാപക തലത്തിലും വിദ്യാര്‍ഥി തലത്തിലും സഹകരണത്തിന് ധാരണയാവുകയും ചെയ്തു .കേരളത്തിലെ മുസ്‌ലിം സാഹചര്യത്തെ കുറിച്ചു  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും  ദാറുല്‍ ഹുദാ യെ കുറിച്ചു ഉസ്താദ്‌ ഡോ : ബഹാ ഉദ്ദീന്‍ മുഹമ്മദ്‌ നദ് വിയും സംസാരിച്ചു . അതിഥികള്‍ക്ക് വിരുന്നു നല്‍കുകയും ചെയ്തു . ഉസ്താദ് ഹസ്ബി സിംഗപൂരിലെ മുസ്‌ലിം സാഹചര്യങ്ങള്‍ വിശദീകരിച്ചു . നിരവധി പണ്ഡിതര്‍ സന്നിഹിതരായിരുന്നു . സിംഗപൂരിലെ ഏറ്റവും പുരാതനവും അല്‍-അസ്ഹര്‍ അംഗീകൃതവുമായ ശരിഅത്ത് കോളേജ് -മദ്രസ  അല്‍ ജുനൈദിലും സ്വീകരണമുണ്ടായിരുന്നു.

അഞ്ച്‌ ദിവസത്തെ മലേഷ്യന്‍ പര്യടനത്തിനു പോയ നേതാക്കള്‍ മാര്‍ച്ച്‌ -19 ന്‌ തിരിച്ചു വരും . അടുത്ത തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് സിംഗപൂര്‍ ഗ്രാന്റ് മുഫ്തിയെ കാണും .
- ശഫീഖ് ഹുദവി, ഇമാം, വിക്ടോറിയ സ്ട്രീറ്റ്, സിംഗപ്പൂര്‍ -