ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി - സംഗപ്പൂര്‍ മലേഷ്യ പ്രചാരണ പ്രോഗ്രാം മാര്‍ച്ച് 12ന് (ഇന്ന്) ആരംഭിക്കും

സിംഗപ്പൂര്‍ : ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയുടെ മെയ് 6, 7, 8 തിയ്യതികളില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി മഹാ സമ്മേളനത്തിന്‍റെ ഭാഗമായി മാര്‍ച്ച് 12 മുതല്‍ ഒരു വാരം സംഗപ്പൂരിലും മലേഷ്യയിലും കോണ്‍ഫറന്‍സുകള്‍, മത സ്ഥാപന സന്ദര്‍ശനങ്ങള്‍ തുടങ്ങി പല പരിപാടികളും വിപുലമായി സംഘടിപ്പിക്കപ്പെടുന്നു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ഉസ്ദാത് ബഹാഉദ്ദീന്‍ നദ്‍വി, യു. ശാഫി ഹാജി തുടങ്ങിയവരും പ്രാദേശിക പണ്ഡിതരും സംബന്ധിക്കുന്നുണ്ട്.
- മന്‍സൂര്‍ കളനാട് -