അസ്‌അദിയ്യ: നബിദിന സമ്മേളനം സമാപിച്ചു.

പാപ്പിനിശ്ശേരി വെസ്റ്റ്‌ : ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ സീനത്തുല്‍ ഉലമാ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ അസ്‌അദിയ്യ നബിദിന സമ്മേളനം. പി.കെ.പി.അബ്ദു സ്സലാം മുസ്‌ ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ്‌ ഗാലിബ്‌ അല്‍ മശ്‌ഹൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ബി.യൂസുഫ്‌ ബാഖവി, കെ.മുഹമ്മദ്‌ ശരീഫ്‌ ബാഖവി, എസ്‌.കെ.ഹംസ ഹാജി, അബ്ദുല്‍ ഫത്താഹ്‌ ദാരിമി പ്രസംഗിച്ചു. എ.പി.അബ്ദുല്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തി, മൗലിദ്‌ സദസ്സ്‌, ബുര്‍ദ്ദ സദസ്സ്‌, കലാ മേള, ഇശ്‌ഖുന്നബി പ്രഭാഷണം , സ്വലാത്ത്‌ ദിക്‌റ്‌ മജ്‌ലിസ്‌ തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു.