വാകേരി : വിജ്ഞാനത്തിനുള്ള സന്ദേശമാണ് പ്രവാചകന് ആദ്യമായി നല്‍കപ്പെട്ടതെന്നും ഖുര്‍ആനിന്‍റെ ഈ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വാകേരി ശിഹാബ് തങ്ങള്‍ മജ്ലിസുദ്ദഅ്വത്തില്‍ ഇസ്‍ലാമിയ്യയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‍ലിം കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തില്‍ മുന്നേറ്റത്തിന് കളമൊരുക്കിയത് ഈ സന്ദേശമുള്‍ക്കൊണ്ട് ജ്ഞാന ശാലകള്‍ പടുത്തുയര്‍ത്തിയതുകൊണ്ടാണ്.
കെ.കെ.എം. ഹനീഫല്‍ ഫൈസി അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുറഹ്‍മാന്‍ ദാരിമി, എന്‍.സി. ഹുസൈന്‍ ഹാജി, ഇസ്‍മാഈല്‍ ദാരിമി, സി.കെ. സൈതലവി ഹാജി, കെ. ആലി ഹാജി, സി.എച്ച്. കുഞ്ഞിമുഹമ്മദ്, സി.പി. മുനീര്‍ , പി.പി. മുഹമ്മദ്, അബ്ദുല്‍ ജലീല്‍ ദാരിമി, എ.കെ. മുഹമ്മദ് ദാരിമി സംസാരിച്ചു.
- സാദിഖ് പി. മുഹമ്മദ് -