മാസാന്ത ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസ് സംഘടിപ്പിച്ചു

മദാം : മദാം മസ്ജിദുല്‍ ഹാദി കമ്മിറ്റി സംഘടിപ്പിച്ച മാസാന്ത ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ബഹു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അര്‍ദ്ധ രാത്രിക്കു ശേഷമുള്ള ഖുര്‍ആന്‍ പാരായണത്തിനും പ്രാര്‍ത്ഥനക്കും പ്രത്യേക ഫലപ്രാപ്തിയുണ്ടെന്നും സന്പത്തിലും പ്രൗഢിയിലും ഉത്തംഗതി പ്രാപിച്ചിട്ടും മനസമാധാനത്തിന് വേണ്ടി യാചിക്കുന്ന മനുഷ്യ മനസ്സുകള്‍ക്ക് ശാന്തി പകരാന്‍ വിശുദ്ധ ഖുര്‍ആനിന്ന് മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സയ്യിദ് വി.പി. പൂക്കോയ തങ്ങള്‍ അല്‍ ഐന്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ബുഖാരി തങ്ങള്‍, ഹംസ നിസാമി, അബ്ദുല്‍ വാഹിദ് മുസ്‍ലിയാര്‍, അബ്ദുല്‍ റശീദ് അന്‍വരി, ഹസന്‍ തങ്ങള്‍, സിറാജ്തങ്ങള്‍ ആശംസകളര്‍പ്പിച്ചു. മുഹമ്മദ് ബശീര്‍ ബാഖവി സ്വാഗതവും ഹുസൈന്‍ ഫൈസി നന്ദിയും പറഞ്ഞു.
- സൈനു അല്‍ഐന്‍ -