പാപ്പിനിശ്ശേരി അസ്‌അദിയ്യ: സമ്മേളന തിയ്യതി പ്രാഖ്യാപിച്ചു

അസ്‌അദാബാദ്‌ : സമസ്‌ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മത ഭൗതിക വിദ്യഭ്യാസ സമന്വയ സമുച്ചയമായ ജാമിഅ: അസ്‌അദിയ്യ: ഇസ്‌ ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ 19 വാര്‍ഷിക 6 സനദ്‌ ദാന സമ്മേളന തീയ്യതി സയ്യിദ്‌ അസ്‌ലം തങ്ങള്‍ അല്‍ മശ്‌ഹൂര്‍ തങ്ങള്‍ അസ്‌ അദിയ്യ: ജനറല്‍ ബോഡിയില്‍ പ്രഖ്യാപിച്ചു. 2011 ഡിസംബര്‍ 9,10,11 ആണ്‌. 12 മണിക്ക്‌ ആരംഭിച്ച ജനറല്‍ ബോഡി യോഗം പികെപി അബ്ദുസ്സലാം മുസ്‌ ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ്‌ അസ്‌ ലം മശ്‌ ഹൂര്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ ഹാശിം കുഞ്ഞി തങ്ങള്‍, സയ്യിദ്‌ ഉമര്‍ കോയ തങ്ങള്‍, പി.പി.ഉമര്‍ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്‌മദ്‌ മൗലവി പ്രസംഗിച്ചു.