കാളികാവ് : കാളികാവ് കെ.ടി. മാനു മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് സെ ന്ററിന്റെയും ശിഹാബ് തങ്ങള്‍ സ്മാരക വിസ്ഡം ഇന്‍സ്റ്റിറ്റിയൂട്ടി ന്റെയും വാര്‍ഷിക സമ്മേളനങ്ങള്‍ സമാപിച്ചു. പരിപാടികളുടെ ഒന്നാം ദിനം മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. കാളികാവ് ഏരിയ ഖാസീസ് അസോസിയേഷന്‍ ചെയര്‍മാന്‍ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. എ.പി. ബാപ്പു ഹാജി പതാക ഉയര്‍ത്തി. മൗലീദ് പാരായണത്തിന് മഹല്ല് ഖാസി കെ.വി. അബ്ദുറഹിമാന്‍ ദാരിമി നേതൃത്വംനല്‍കി. ഒ. കുട്ടിമുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.എ. ജലീല്‍ ഫൈസി പുല്ലങ്കോട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഫരീദ് റഹ്മാനി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപനദിവസം വിദ്യാര്‍ഥികളുടെ പരേഡും കലാപരിപാടികളും അരങ്ങേറി. സമാപന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനംചെയ്തു. സലിം അധ്യക്ഷതവഹിച്ചു. റിശാദ്, കബീര്‍, ശബീര്‍ എന്നിവര്‍ പ്രസംഗിച്ചു. വിസ്ഡം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികള്‍ക്ക് കണ്‍വീനര്‍ ഫരീദ് റഹ്മാനിയുടെ നേതൃത്വത്തിലുള്ള പരീക്ഷാ പരിശീലന ക്ലാസുകള്‍ പെണ്‍കുട്ടികള്‍ക്കും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- ഉബൈദുല്ല റഹ് മാനി -
- ഉബൈദുല്ല റഹ് മാനി -