ആനക്കയം: മുട്ടിപ്പാലം വീട്ടിപടി അല്‍റിയാളു സ്വാലിഹീന്‍ മദ്രസ്സയുടെ നബിദിനാഘോഷവും നബിദിന സമ്മേളനവും നടന്നു. പരിപാടി ഖാസി കെ.കെ.മുസ്തഫ ഫൈസി ഉദ്ഘാടനം ചെയ്തു. സ്വദര്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ടി.കെ.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.മുസ്തഫ, എം.ഷഫീഖ്‌റഹ്മാന്‍, സി.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ഗാനാലാപനം, പ്രസംഗം, ഓര്‍മ്മപരിശോധന, ദഫ് പ്രോഗ്രാം, ക്വിസ് മത്സരം എന്നിവ അരങ്ങേറി. ക്വിസ് മത്സരത്തില്‍ അഫ്‌ന.എം, ശഹാനാ ജബിന്‍.ടി, എം.ഹാശില്‍ എന്നിവര്‍ വിജയിച്ചു.