മഞ്ചേരി: എളങ്കൂര്‍ ചെറുവെട്ടി നുസ്രത്തുല്‍ അനാം സംഘത്തിന്റെ 40-ാം വാര്‍ഷിക സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം നടത്തി. ഷൗക്കത്ത് ദാരിമി അധ്യക്ഷതവഹിച്ചു. അബുഅന്‍വര്‍ കരുവാരകുണ്ട്, ടി.പി.ഉസ്മാന്‍, ടി.പി.അബ്ദുല്‍ഹക്കീം തുടങ്ങിയവര്‍ പ്രസംഗിച്ചു.