സി.എം.അബ്‌ദുല്ല മൗലവി അനുസ്‌മരണം നടത്തി

ചെര്‍ക്കള: ഖാസി സി.എം.അബ്‌ദുല്ല മൗലവിയുടെ ആണ്ടിനോടനുബന്ധിച്ച്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ചെര്‍ക്കള നോര്‍ത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുആ മജ്‌ലിസും അനുസ്‌മരണവും സംഘടിപ്പിച്ചു. എ.സി. ഹുസൈന്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. സാലിഹ്‌ ഫൈസി അധ്യക്ഷത വഹിച്ചു. ഖാലിദ്‌ മൗലവി ചെര്‍ക്കള അനുസ്‌മരണ പ്രഭാഷണം നടത്തി. ബി.ഇസ്‌മയില്‍, കെ.സി.അഹമ്മദ്‌, സി.എ. അബൂബക്കര്‍, സി.എ.ഇബ്രാഹിം, ബി.അബ്‌ദുല്ല, അലി, സി.കെ.അബ്‌ദുല്ല ഹാജി, എം.യു.അബ്‌ദുസത്താര്‍ സംബന്ധിച്ചു.