ഹജ്ജ് ഹെല്‍പ്പ്‌ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

മലപ്പുറം: ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നവരെ സഹായിക്കാന്‍ ഹജ്ജ് ഹെല്‍പ്പ്‌ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. അപേക്ഷാഫോമിനോടൊപ്പം പാസ്‌പോര്‍ട്ട് കോപ്പി, വോട്ടര്‍ ഐഡന്റിറ്റികാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസിലുള്ള കളര്‍ഫോട്ടോ, മെഡിക്കല്‍ റിപ്പോര്‍ട്ട് തുടങ്ങിയവ സഹിതം മലപ്പുറം കുന്നുമ്മല്‍ പെട്രോള്‍പമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ ഹൗസിലെത്തേണ്ടതാണ്. ഞായറാഴ്ച ഒഴികെ എല്ലാദിവസങ്ങളിലും രാവിലെ 10 മണിമുതല്‍ ആറുമണിവരെ ഈ സേവനം ലഭ്യമാണ്. ഫോണ്‍: 0483 2735127, 9496363385.