ചെന്നൈ : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നടക്കുന്ന ദേശീയ സമ്മേളനങ്ങളുടെ ഭാഗമായി നടന്ന ചെന്നൈ സമ്മേളനത്തിന് ഉജ്ജ്വല സമാപ്‌തി. എഗ്‌മോറിലെ ഹോട്ടല്‍ സിംഗപ്പൂരിലാണ് ചെന്നൈ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സമ്മേളനം നടന്നത്.
മുസ്‌ലിം ലീഗ് ദേശീയ ജന:സെക്രട്ടറി പ്രൊഫസര്‍ കെ.എം ഖാദിര്‍ മൊയ്‌തീന്‍ ഉദ്‌ഘാടനം ചെയ്‌തു. സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പിനും ബൗദ്ധികപരമായ മുന്നേറ്റത്തിനും പ്രബുദ്ധരായ തലമുറയുടെ പുനഃസൃഷ്‌ടി അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക നന്മ ലക്ഷ്യം വെച്ച് തിന്മയുടെ വിപാടനത്തിനായി നിലകൊള്ളുന്ന ഒരുത്തമ സമൂഹത്തെയാണ് ലോകം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിശിഷ്‌ടാതിഥിയായിരുന്നു. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ആമുഖ പ്രഭാഷണം നടത്തി. പി.ഇസ്‌ഹാഖ് ബാഖവി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തി. യു. ശാഫി ഹാജി ചെമ്മാട്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, എം.എം.എ പ്രസിഡന്റ് ടി.വി മുഹമ്മദ് ഇസ്‌മാഈല്‍, സുബൈര്‍ ഹുദവി ചേകനൂര്‍, മുഈനുദ്ദീന്‍ ഹാജി, മുസ്ഥഫ ഹാജി, ഓമച്ചപ്പുഴ അബ്‌ദുല്ല ഹാജി എന്നിവര്‍ സംസാരിച്ചു. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ഹോളിവുഡ് മുഹമ്മദ് ഹാജി സ്വാഗതവും എന്‍.സൈഫുദ്ദീന്‍ ചെമ്മാട് നന്ദിയും പറഞ്ഞു.