ചങ്ങരംകുളം: കക്കിടിപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശിഹാബ്തങ്ങള്‍ റിലീഫ്‌സെല്ലിന്റെ ഒന്നാം വാര്‍ഷി കാഘോഷവും നബിദിന സമ്മേളനവും ശനിയാഴ്ച കക്കിടിപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന റിലീഫ്‌സെല്‍ വാര്‍ഷികം പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. സൈത് മുഹമ്മദ് നിസാമി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന നബിദിന സമ്മേളനം വി.പി.എം ഫൈസി ഉദ്ഘാടനംചെയ്യുമെന്നും റിലീഫ്‌സെല്‍ പ്രസിഡന്റ് കെ.വി. ബാവഹാജി, സെക്രട്ടറി ബഷീര്‍ കക്കിടിക്കല്‍, സി.കെ. ബാപ്പുനുഹാജി, ഉമ്മര്‍ തലാപ്പില്‍ എന്നിവര്‍ പറഞ്ഞു
.