വാദിന്നൂര്‍ പ്രചരണ സമ്മേളനവും ദിക്‌റ്‌ ദുആ മജ്‌ ലിസും സമാപിച്ചു

പാടിയോട്ടുംചാല് ‍: ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ:യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാദിന്നൂര്‍ അസ്‌അദിയ്യ: ഇസ്‌ലാമിക്‌ അക്കാദമിയുടെ പ്രചരണ സമ്മേളനം എസ്‌.കെ.ഹംസ ഹാജിയുടെ അധ്യക്ഷതയില്‍ സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. അബൂബക്കര്‍ നിസാമി, ശറഫുദ്ദീന്‍ ഫൈസി, ടി.വി.അഹ്‌മദ്‌ ദാരിമി, എ.കെ.അബ്ദുല്‍ ബാഖി, അഹ്‌മദ്‌ പോത്താംകണ്ടം, പി.പി ഹസൈനാര്‍ ഹാജി, എം.ബി. സ്വാദിഖ്‌ മൗലവി പ്രസംഗിച്ചു. ദിക്‌റ്‌ ദുആ മജ്‌ ലിസിനു സയ്യിദ്‌ മുഹമ്മദ്‌ ഹുസൈന്‍ തങ്ങള്‍ അല്‍ അസ്‌ഹരി പട്ടാമ്പി നേതൃത്വം നല്‍കി. സി.പി.അബൂബക്കര്‍ മൗലവി സ്വാഗതവും എന്‍.അബ്ബാസ്‌ നന്ദിയും പറഞ്ഞു.