ബുറൈദ : ബുറൈദ ഖാഫില ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ 24-02-2011വ്യാഴാഴ്‌ച മീലാദ് മെഹ്‌ഫില്‍ സംഘടിപ്പിച്ചു. ഉസ്‌വതെ റസൂല്‍ സലാമതെ ആലം എന്നതായിരുന്നു യോഗപ്രമേയം. പ്രവാചകാനുരാഗത്തിനു മുമ്പില്‍ നിയന്ത്രരേഖകള്‍ ഒന്നുമല്ലെന്ന് തെളിയിക്കുന്നതായിരുന്നു യോഗത്തിലെ ജനപങ്കാളിത്തം. നന്മയും തിന്മയും വേര്‍ത്തിരിച്ചറിയാനാവാതെ, ധര്‍മാധര്‍മ്മങ്ങളെ നിര്‍വചിക്കാനാവാതെ ഭൗതികഭ്രമവും പൈശാചിക വിചാരങ്ങളും തീര്‍ത്ത വലക്കണ്ണികളില്‍ ബന്ധനസ്ഥനാണ് നവമനുഷ്യന്‍. സദാചാരവും സല്‍സംസ്‌കാരങ്ങളും അന്യം നിന്നൊരു സാമൂഹികക്രമത്തെ വിമലീകരിച്ച് ജീവിത വ്യവഹാരങ്ങളില്‍ ധര്‍മ വിശുദ്ധിയുള്ള സംസ്‌ക്യത സഞ്ചയമാക്കി മാറ്റിയെടുത്ത പ്രവാചകദര്‍ശനങ്ങളില്‍ നിന്ന് അകന്നതാണ് സമൂഹം ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കും നിമിത്തമെന്ന് ഖാഫില ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ സെക്രട്ടറി ഖാസിം ദാരിമി വയനാട് പറഞ്ഞു. യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ലോകസമാധാനം പ്രവാചകാദ്ധ്യാപനങ്ങളിലൂടെയേ സാധ്യമാവൂ എന്ന് യോഗം ഉദ്‌ഘാടനം ചെയ്‌ത റഷീദ് ദാരിമി വയനാട് പറഞ്ഞു.
കഴിഞ്ഞ ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാംപസിലെ സമ്മേളനവേദിയില്‍ എം.എസ്.എഫ് നടത്തിയ ജുമുഅ: നമസ്‌കാരം കര്‍മ ശാസ്‌ത്രവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് യോഗം അംഗീകരിച്ച പ്രമേയം പ്രഖ്യാപിച്ചു. എഞ്ചിനീയര്‍ ഇസ്‌മാഈല്‍ ഹാജി ചാലിയം അദ്ധ്യക്ഷത വഹിച്ചു.
സഅദ് നദ്‌വി(യാമ്പു ഇസ് ലാമിക് സെന്റര്‍)മുഹമ്മദ് മുസ്‌ലിയാര്‍ വെറ്റിലപ്പാറ,സൈദലവി മുസ്‌ലിയാര്‍, എഞ്ചിനീയര്‍ ബഷീര്‍, സി.എം ചെറുകര(കെ.എം.സി.സി), യൂസുഫ് ഫൈസി പരുതൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്‌ത്വഫ മമ്പാട് സ്വാഗതവും സമദ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.