ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; ജില്ലാ റെയ്‌ഞ്ച്‌ സെക്രട്ടറിമാരുടെ യോഗം ഏപ്രില്‍ രണ്ടിന്‌

തിരൂരങ്ങാടി : മെയ്‌ 6,7,8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ സമ്പൂര്‍ണ്ണ വിജയത്തിനായി ജില്ലയിലെ റെയ്‌ഞ്ച്‌ സെക്രട്ടറിമാരുടെ യോഗം ഏപ്രില്‍ രണ്ടിന്‌ 11 മണിക്ക്‌ ദാറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനേജര്‍ എം. അബൂബക്കര്‍ ചേളാരി അധ്യക്ഷത വഹിക്കും.ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി വിഷയാവതരണം നടത്തും. മലപ്പുറം വെസ്‌റ്റ്‌ ജില്ലാ പ്രസിഡന്റ്‌ പുറങ്ങ്‌ മൊയ്‌തീന്‍ മുസ്‌ലിയാര്‍, സെക്രട്ടറി അബ്‌ദുല്‍ ഖാസിമി, ഈസ്‌റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ഹസ്സന്‍ മുസ്‌ലിയാര്‍, സെക്രട്ടറി ഹുസ്സന്‍ കുട്ടി പുളിയാട്ടുകുളം എന്നിവര്‍ സംസാരിക്കും.