വയനാട് : SKSSF വയനാട് ജില്ലാ പ്രതിനിധി ക്യാന്പ് മെയ് 6, 7, 8 തിയ്യതികളില്‍ വാകേരിയില്‍ നടക്കും. അബൂബക്കര്‍ റഹ്‍മാനി ചെയര്‍മാനും കെ.എ. റഹ്‍മാന്‍ കണ്‍വീനറുമായി സംഘാടന സമിതി രൂപീകരിച്ചു. ഇബ്റാഹീം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. റഹീം ചുഴലി, ഹാരിസ് ബാഖി കന്പളക്കാട്, ശൌക്കത്ത് മൗലവി വെള്ളമുണ്ട, കെ. അലി, എ. അശ്റഫ്, അബൂബക്കര്‍ റഹ്‍മാനി, ഹനീഫ ദാരിമി, പി.വി. ജാഫര്‍, കെ.എ. റഹ്‍മാന്‍, അബ്ദുസ്സമദ്, ശമീര്‍, പി.സി. ത്വാഹിര്‍, കെ. മമ്മുട്ടി എന്നിവര്‍ സംസാരിച്ചു.
- സാദിഖ് പി. മുഹമ്മദ് -