ശാശ്വത ശാന്തിക്ക് നബി ചര്യയിലേക്ക് മടങ്ങുക, ജിദ്ദ എസ്.വൈ.എസ്.

ജിദ്ദ : സമാധാനത്തിന്റെ സന്ദേശ വാഹകനായ പ്രവാചക തിരുമേനി മുഹമ്മദ്‌ മുസ്തഫാ ( സ ) യിലൂടെ മാത്രമേ സംഘര്‍ഷ പൂരിതമായ സമകാലിക ലോകത്തിന്റെ ശാശ്വത ശാന്തി സാധ്യമാകൂ എന്ന്‍  ജിദ്ദാ എസ് വൈ എസ്  സ്നേഹ സംഗമം അഭിപ്രായപ്പെട്ടു . ജിദ്ദയില്‍ ചേര്‍ന്ന പ്രവര്‍ത്തക സംഗമം " വസന്തം 2011 "  ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു . കാരുണ്യത്തിന്റെ പ്രവാചകന്‍ രാജ്യ സുരക്ഷക്കും സഹവര്‍ത്തിത്വത്തിനും വിട്ടു വീഴ്ചയില്ലാത്ത സമീപനങ്ങള്‍ സ്വീകരിച്ച് കൊണ്ട്   സാര്‍വ ലൌകിക ദര്‍ശനങ്ങളിലൂടെ   സാമൂഹ്യ സുരക്ഷ യുടെ കാവല്‍ തീര്‍ത്ത ചരിത്രത്തില്‍ നിന്നും നവലോകം പാഠം ഉള്‍ക്കൊള്ളാന്‍ തയാറാ വണമെന്ന് ടി എഛ്  ദാരിമി പറഞ്ഞു . അബ്ദുല്ല ഫൈസി കൊളപ്പറമ്പ്  ആധ്യക്ഷ്യം വഹിച്ചു . ഹജ് വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങളിലെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ച്  സി.എ അബ്ദുല്‍ റസാഖ് മാസ് റ്റര്‍ ക്കു എസ്  വൈ എസ് ഉപഹാരം സമര്‍പ്പിച്ചു . അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍  അവതരിപ്പിച്ച കഥാ പ്രസംഗവും, ഹമീദ് കിഴിശ്ശേരി , സി എച്ച് നാസിര്‍ എന്നിവരുടെ ഗാനങ്ങളും ഹൃദ്യമായി. നജ് മുദ്ദീന്‍ ഹുദവി, മുസ്തഫ ഹുദവി തുടങ്ങിയവര്‍ വ്യത്യസ്ഥ വിഷങ്ങളില്‍ ക്ലാസ്സെടുത്തു. സയ്യിദ്  സീതി കോയ തങ്ങള്‍ , അബ്ദുള്ള കുപ്പം,  അബ്ദുല്‍ ബാരി ഹുദവി , അബ്ദുല്‍ ഹകീം വാഫി, പി. ടി.   മുസ്തഫ,  നൌഷാദ് അന്‍ വരി, സി.കെ ശാക്കിര്‍ , മജീദ്‌  പുകയൂര്‍, കുഞ്ഞമ്മു ഹാജി അമ്മിനിക്കാട് , ചെമ്പന്‍ മുസ്തഫ, കബീര്‍ മണ്ണാര്‍ക്കാട് , അഷ്‌റഫ്‌ തറയിട്ടാല്‍    തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു . സയ്യിദ്  ഉബൈദുല്ല തങ്ങള്‍ പരിപാടികള്‍  നിയന്ത്രിച്ചു . ജനറല്‍ സെക്രട്ടറി അബൂ ബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും അബൂബക്കര്‍ ദാരിമി ആലംപാടി നന്ദിയും പറഞ്ഞു .  വെള്ളിയാഴ്ച രാവില്‍ നടന്ന മുഴുനീള സ്നേഹ സംഗമത്തില്‍ ജിദ്ദയിലെ വിവിധ മേഖലകളില്‍ നിനുള്ള ക്യാമ്പംഗങ്ങള്‍ സൌഹൃദം പുതുക്കിയും പരസ്പരം പരിചയപ്പെട്ടും ഒരുമിച്ചു ചേര്‍ന്നത് വേറിട്ട അനുഭവമായി . സുബ്ഹ് നിസ്കാരാനന്തരം നടന്ന പ്രാര്‍ഥനാ സദസ്സോടെയാണ് സംഗമം പര്യവസാനിച്ചത് .
- ഉസ്മാന്‍ എടത്തില്‍ -