വിജയം പ്രവാചക സ്നേഹത്തിലൂടെ മാത്രം : നൂര്‍ മുഹമ്മദ് ഖത്തീബ് (സിറിയ)


ദുബൈ : മാനവ സമൂഹത്തിന് സുരക്ഷിതമായ ജീവിതം ലഭിക്കാന്‍ പ്രവാചകനെ സ്നേഹിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂവെന്ന് പ്രമുഖ അറബ് പണ്ഡിതനും ദേര ഖുലഫാഉ റാശിദീന്‍ മസ്ജിദ് ഖത്തീബുമായ നൂര്‍ മുഹമ്മദ് ഖത്തീബ് (സിറിയ) പറഞ്ഞു. കാത്തിരുന്ന പ്രവാചകന്‍ , കാലം കൊതിച്ച സന്ദേശം എന്ന പ്രമേയത്തില്‍ ദുബൈ സുന്നി സെന്‍റര്‍ ഒരു മാസം നടത്തി വന്ന മീലാദ് കാന്പയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  അസ്അദിയ്യ ദുബൈ ചാപ്റ്ററിന്‍റെ ബുര്‍ദ ആലാപനത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അറബ് പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നടത്തിയ ഇഹ്‍തിഫാല്‍ മൗലിദുന്നബി എന്ന സി.ഡി. അല്‍ റയ അബ്ദുറഹ്‍മാന്‍ ഹാജിക്ക് നല്‍കി നൂര്‍ മുഹമ്മദ് ഖത്തീബ് പ്രകാശനം ചെയ്തു. സംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ബുര്‍ദ ആലാപനത്തിന് അലവിക്കുട്ടി ഹുദവി ആശയ വിവരണം നല്‍കി. ശൗക്കത്തലി ഹുദവി സ്വാഗതവും ഇബ്റാഹീം ഫൈസി നന്ദിയും പറഞ്ഞു.