മര്‍ക്കസുദ്ദഅവത്തില്‍ ഇസ്ലാമിയ്യയില്‍ ശരീഅത്ത് കോളജ് ആരംഭിക്കുന്നു

നീലേശ്വരം: ദക്ഷിണേന്ത്യയിലെ ഉന്നതകലാലയമായ ജാമിഅ: നൂരിയ്യ: അറബി കോളജ് ഫൈസാബാദുമായി അഫിലിയേറ്റ് ചെയ്ത് മതപരമായ ഉന്നത ബിരുദവും ഭൗതികമായി അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും ഒന്നിച്ചു നേടിക്കൊടുക്കുന്ന സമന്വയ വിദ്യാഭ്യാസ പാഠ്യപദ്ധതി പ്രകാരമുള്ള ശരീഅത്ത് കാണിച്ചിറ മര്‍ക്കസുദ്ദഅവത്തില്‍ ഇസ്ലാമിയ്യ യില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
മദ്രസ ഏഴാം ക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളതോടൊപ്പം എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഏഴ് വര്‍ഷം കൊണ്ട് പ്ലസ്ടുവിന് ശേഷം ബി.എ ഡിഗ്രിയൊടൊപ്പം, മുതവ്വല്‍ പ്രവേശനത്തിന് സജ്ജമാക്കുന്ന പാഠ്യപദ്ധതിയില്‍ പൗരാണികമായി നിലനിന്നു വരുന്ന ദര്‍സീ കിത്താബുകളൊടൊപ്പം ആധുനിക യുഗത്തില്‍ മതപ്രബോധനത്തിന് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കും. മോഡേണ്‍ അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ പ്രാവീണ്യം നേടിക്കൊടുക്കുന്നതടൊപ്പം പ്രസംഗം, എഴുത്ത് കമ്പ്യൂട്ടര്‍, ബഹുജന സമ്പര്‍ക്കം എന്നിവയില്‍ പ്രത്യേക പരിശീലനവും നല്‍കുന്നു. ആധുനിക പാഠ്യപദ്ധതിയൊടൊപ്പം എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കാത്തവര്‍ക്ക് പ്രത്യേക പഠനത്തോടൊപ്പം കേന്ദ്ര മാനവശേഷി വകുപ്പ് തയ്യാറാക്കുന്ന എസ്.എസ്.എല്‍.സിയും പ്ലസ്ടു ഡിഗ്രി എന്നിവയും നേടിയെടുക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ഒരുക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന മര്‍ക്കസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മെട്രോ മുഹമ്മദ് ഹാജി, ഖാസി ഇ.കെ.മഹ് മൂദ് മുസ്ല്യാര്‍, യു.എം.അബ്ദുറഹ്മാന്‍ മുസ്ല്യാര്‍, കെ.ടി.അബ്ദുല്ല ഫൈസി, സി.കെ.കെ.മാണിയൂര്‍, ഇ.എം.കുട്ടിഹാജി. സി.ഹംസഹാജി, സി.എച്ച്.സുബൈര്‍ ഹാജി, മുഹമ്മദ് ശമീര്‍ ഹൈതമി, എം.പി.ജാഫര്‍, എം.കുഞ്ഞാമു ഹാജി, പി.കെ.ലത്തീഫ്, സി.എച്ച്.മുഹമ്മദ് അഷ്റഫ് പ്രസംഗിച്ചു. വര്‍ക്കിംഗ് സെക്രട്ടറി എം.മൊയ്തു മൗലവി സ്വാഗതവും എന്‍.പി.അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

മര്‍ക്കസുദ്ദഅവത്തില്‍ ഇസ്ലാമിയ്യ
കാണിച്ചിറ, നീലേശ്വരം
ഫോണ്‍: 0467-2287003, 2287407
മൊബൈല്‍: 9447090415 (CKK Maniyur)