
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷാ വിതരണം 16ന് തുടങ്ങും. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 30 വരെ സ്വീകരിക്കും. മാര്‍ച്ച് ഒന്നുമുതല്‍ അപേക്ഷകള്‍ വിതരണം ചെയ്യാനായി രുന്നു 26ന് ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നത്. എന്നാല്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകാ ത്തതിനാലാണ് വിതരണം നീട്ടിവെക്കേണ്ടിവന്നത്. തിരക്ക് ഒഴിവാക്കുന്നതിനായി അപേക്ഷ വെബ് സൈറ്റിലൂടെ വിതരണം നടത്താനും പദ്ധതിയുണ്ട്. 16ന് മുമ്പേ അപേക്ഷ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനുള്ള ശ്രമം നടക്കുകയാണ്.
മെയ് ആദ്യവാരത്തില്‍ ഹജ്ജ് നറുക്കെടുപ്പ് നടക്കും. തുടര്‍ച്ചയായി മൂന്നു വര്‍ഷം അപേക്ഷിച്ചവര്‍ക്ക് ഈ വര്‍ഷം നറുക്കെടുപ്പില്ലാതെ അവസരം നല്‍കും.
മലപ്പുറം:ഹജ്ജ് അപേക്ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തി മുന്‍ഗണനാക്രമം നടപ്പാക്കുന്നതിലൂടെ തീര്‍ഥാടകരുടെ അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് മലപ്പുറം ഖാസി ഒ.പി.എം സയ്യിദ് മുത്തുക്കോയതങ്ങള്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ തവണ ഹജ്ജ് ചെയ്യുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ഒരിക്കല്‍ ഹജ്ജിന് പോയവര്‍ക്ക് 10 വര്‍ഷത്തിനുശേഷം വീണ്ടും പോകാന്‍ അനുമതി നല്‍കാന്‍ നടപടിയെടുക്കണം. 60 കഴിഞ്ഞവര്‍ക്കും അവരെ അനുഗമിക്കുന്നവര്‍ക്കും മുന്‍ഗണന വേണം. അടുത്ത നവംബറില്‍ നടക്കേണ്ട തീര്‍ഥാടനത്തിനുള്ള താമസസൗകര്യം, ക്വാട്ട വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍തലത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങണം. ഈജിപ്ത് ഉള്‍പ്പെടെ ചില അറബ് രാജ്യങ്ങള്‍ക്ക് സൗദി ഭരണകൂടം ഇത്തവണ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. ആ ഒഴിവുകള്‍കൂടി ചോദിച്ചുവാങ്ങി ഇന്ത്യന്‍ തീര്‍ഥാടകരുടെ ക്വാട്ട വര്‍ധിപ്പിക്കാന്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റി ഇപ്പോഴേ ശ്രമിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
ഹജ്ജ് അപേക്ഷകര്‍ക്ക് മുന്‍ഗണനാക്രമം വേണമെന്ന് മലപ്പുറം ഖാസി
