ഉദുമയില്‍ എസ് കെ എസ് എസ് എഫ് ഓഫീസ് സി.പി.എം പ്രവര്‍ത്തകര്‍ കത്തിച്ചു

ഉദുമ : രാഷ്ട്രീയ പാര്‍ട്ടി ഗുണ്ടകള്‍ മത സംഘടയ്കെതിരെയും അഴിഞ്ഞാട്ടം തുടങ്ങി. സംഘര്‍ഷം നിലനില്‍ക്കുന്ന ഉദുമ പടിഞ്ഞാറില്‍ എസ് കെ എസ് എസ് എഫ് ഓഫീസ് അജ്ഞാതര്‍ കത്തിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഉദുമ പടിഞ്ഞാര്‍ ബേവൂരിയിലുള്ള മുസ്ലിം ലീഗ് ഓഫീസുള്ള  അതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് കെ എസ് എസ് എഫ് ഓഫീസ് ആണ് കത്തിച്ചത്. വരാന്തയിലുള്ള ജനാലില്‍ കൂടി അകത്തേക്ക് തീയിടുകയായിരുന്നു. സംഭവത്തില്‍ ഫര്‍ണ്ണീച്ചറുകള്‍, ഫയലുകള്‍, ഫ്ലെക്സ്‌ ബോര്‍ഡുകള്‍ എന്നിവ കത്തി നശിച്ചു. തിയ്യിന്റെ ശക്തമായ ചൂടില്‍ ഓഫീസിന്റെ ചുമര്‍ ഭാഗം അടര്‍ന്നുവീണു. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരാണ് തീ കത്തുന്നത് കണ്ടത്. അവര്‍ പരിസരവാസികളെ വിവരമറിയിച്ച് തീ കെടുത്തുകയായിരുന്നു. 
ചൈനയെ പോലെ മതമില്ലാത്ത ജനതയെ ശ്രഷ്ടിക്കാന്‍ ശ്രമിക്കുന്ന സി പി എം അക്രമത്തിലൂടെ അത് സാധ്യമാക്കാന്‍ നോക്കുന്നത് ജനാതിപത്യതോടുള്ള വെല്ലുവിളിയാണെന്നും അതിനെ മുസ്ലിം യുവാക്കളെ ചേര്‍ത്ത്‌ എസ്.കെ.എസ്.എസ്.എഫ് ചെറുക്കുമെന്നും  എസ് കെ എസ് എസ് എഫ് ഉദുമ കമ്മിറ്റി പ്രസ്താവിച്ചു. അക്രമികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാത്രകാപരമായ ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് ജില്ലാ പോലീസ് സൂപ്രണ്ട് സംഭവസ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ പോലീസുകാര്‍ സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്.