ശൗക്കത്തലി
മൗലവി ചികിത്സ സഹായനിധിയിലേക്ക് സംഭാവനകള്‍ അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക: +91 9809766062
റഷീദ് മാസ്റ്റര്‍ ബെളിഞ്ചം - ജനറല്‍സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ല.
കാസര്‍കോട്
: സ്വന്തമായി ഒരു വീടുപോലുമില്ലാതെ കോട്ടേഴ്‌സില്‍ താമസിക്കുന്ന മാരകമായ
രോഗംകൊണ്ട് കഷ്ടപ്പെടുന്ന വെറും തുച്ച്ച വരുമാനക്കരനുമായിരുന്ന ശൗക്കത്തലി മൗലവിക്ക് ആഴ്ചയിലെ ചികിത്സക്ക്
25000 രൂപ ചെലവ് വരുന്നു. ഈ ചികിത്സ ആറുമാസം തുടരണമെന്നിരിക്കെ അദ്ദേഹത്തെ
സഹായിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ശൗക്കത്തലി
മൗലവി ചികിത്സ സഹായനിധി രൂപീകരിക്കുകയും ഒന്നാംഘട്ട സഹായം എന്നനിലയില്‍
ഒരു മാസത്തേക്കുളള ഒരു ലക്ഷം രൂപ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ദേഹത്തെ ഏല്‍പിച്ചു.
അദ്ദേഹത്തിന്റെ മുഴുവന്‍ ചികിത്സ ചെലവും ജില്ലാകമ്മിറ്റി വഹിക്കാനാണ്
ഉദ്ദേശിക്കുന്നത്. ആയതിനാല്‍ അതിലേക്ക് സഹായമെത്തിക്കാന്‍
ആഗ്രഹിക്കുന്നവര്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റിയുമായി
ബന്ധപ്പെടണമെന്ന് ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസിജെഡിയാര്‍
ജനറല്‍സെക്രട്ടറി റഷീദ്‌ബെളിഞ്ചം എന്നിവര്‍ അറിയിച്ചു. ചികിത്സസഹായവിതരണ
സംഗമത്തില്‍ എം.പി.അബ്ദുസമദ് സമദാനി, ശൈഖുനാ യു.എം.അബ്ദുറഹ്മാന്‍ മൗലവി,
നാസര്‍ഫൈസി കൂടത്തായി, സി.ടി.അഹമ്മദലി എം.എല്‍.എ, ചെര്‍ക്കളം അബ്ദുല്ല,
ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, അഹമ്മദ് മുസ്ലിയാര്‍ ചെര്‍ക്കള,
ഇബ്രാഹിംഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, എം.സി.ഖമറുദീന്‍, സിദ്ദിഖ് നദവി
ചേരൂര്‍, പി.എസ്.ഇബ്രാഹിംഫൈസി, പള്ളങ്കോട് അബ്ദുള്‍ഖാദര്‍ മദനി, അബ്ബാസ്
ഫൈസി പുത്തിഗ, ഹാരിസ്ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, എം.ഖലീല്‍,
സുഹൈര്‍ അസ്ഹരി, ബാവ ഹാജി മേല്‍പറമ്പ്, ഹാഷിം ദാരിമി, മുഹമ്മദ് ഫൈസി കജ,
താജുദ്ദീന്‍ ദാരിമി, സത്താര്‍ ചന്തേര, ഹബീബ് ദാരിമി, മൊയ്തു ചെര്‍ക്കള,
ഹനീഫ് കുമ്പഡാജ തുടങ്ങിയവര്‍ സംബന്ധിച്ചു