അധ്യാപക പരിശീലന ക്യാന്പ് സമാപിച്ചു

പാപ്പിനിശ്ശേരി വെസ്റ്റ് : ജാമിഅ അസ്അദിയ്യ അറബിക് & ആര്‍ട്ട്സ് കോളേജില്‍ ജനുവരി 24 ന് ആരംഭിച്ച സമസ്ത അധ്യാപക പരിശീലന ക്യാന്പ് സമാപിച്ചു. സമാപന യോഗം കെ. ഇബ്റാഹീം കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം മൗലവി എടരിക്കോട് ക്ലാസിന് നേതൃത്വം നല്‍കി. . അബൂസുഫിയാന്‍ ബാഖവി, അബ്ദുന്നാസര്‍ ഹൈതമി, അയ്യൂബ് അസ്അദി പ്രസംഗിച്ചു. യൂസുഫ് ബാഖവി സ്വാഗതവും എ.പി. അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു