കുടുംബം ദിശാബോധം നല്‍കണം റിയാദ് ഇസ്‌ലാമിക്‌ സെന്‍റര്‍

റിയാദ്‌ : വഴി തെററുന്ന തലമുറക്ക്‌ ദിശാബോധം ലഭിക്കേണ്ടത്‌ കുടുംബങ്ങളില്‍ നിന്നാണ്‌. തൊഴില്‍ നേടി ആഡംബരജീവിതം നയിക്കാനുളള മാര്‍ഗമായി വിദ്യാഭ്യാസ രീതി മാറുകയും, റോള്‍ മോഡലുകള്‍ നഷ്‌ടപ്പെടുകയുംചെയ്യുന്ന വര്‍ത്തമാനത്തില്‍ കുടുംബം മാതൃകാപരമാകലാണ്‌ വരും തലമുറയെ ധാര്‍മീകതയിലൂടെ നയിക്കാനുളള ഏകമാര്‍ഗം. 

തുറന്നു വെച്ച ചാനലുകളും നിയന്ത്രണങ്ങളില്ലാത്ത കമ്പ്യൂട്ടറിന്‍െറ ലോകവും പാരമ്പര്യമായി കാത്തു സൂക്ഷിച്ച മത ധാര്‍മീക മൂല്യങ്ങളുടെ അന്തകരാകുന്ന സാഹചര്യങ്ങളാണ്‌ നിലവിലുളളത്‌. അനിവാര്യമായ വിദ്യാഭ്യാസ രീതിയില്‍ നിന്ന്‌ മാറി നില്‍ക്കാന്‍ നമുക്ക്‌ സാധ്യമല്ല. കാലത്തിന്‍െറ അരുതായ്‌മക്കെതെിരെ ധാര്‍മീകതയുടെ കരുത്താര്‍ജിക്കാന്‍ പര്യപ്‌തമാക്കും വിധം ഗ്രഹാന്തരീക്ഷം പ്രവാച ചര്യകൊണ്ട്‌ നാം ധന്യമാക്കു കയാണ്‌ വേണ്ടതെന്ന്‌ ഹൈദരലി വാഫി ഇരിങ്ങട്ടരി പറഞ്ഞു. `പ്രവാചകനെ അനുഗമിക്കുക അഭിമാനിയാവുക` എന്ന റിയാദ്‌്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ ത്രൈമാസ കാമ്പയിന്‍െറ ഭാഗമായി സംഘടിപ്പിച്ച ഫാമിലി ക്ലസ്‌റററില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അബ്‌ദുലത്തീഫ്‌ ഹാജി മൈത്ര അദ്ധ്യക്ഷത വഹിച്ചയോഗം മുജീബ്‌ ഫൈസി ഉല്‍ഘാടനം ചെയ്‌തു. കാസററ്‌ ലൈബ്രറി ഉല്‍ഘാടനം ശരീഫ്‌ കൈപുറത്തിന്‌ നല്‍കി മുഹമ്മദ്‌ വടകര നിര്‍വഹിച്ചു. ഫവാസ്‌ ഹുദവി പട്ടിക്കാട്‌, സലീം വാഫി മൂത്തേടം, അബ്‌ദുളള ഫൈസി കണ്ണൂര്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌, അബൂബക്കര്‍ ദാരിമി പുല്ലാര, അലവി ക്കുട്ടി ഒളവട്ടൂര്‍, ഹബീബുളള പട്ടാമ്പി, തുടങ്ങിയവര്‍ പങ്കെടുത്തു. നാസര്‍ കണ്ണൂര്‍ സ്വാഗതവും കുഞ്ഞുമുഹമ്മദ്‌ ചുങ്കത്തറ നന്ദിയും പറഞ്ഞു.
- അബൂബക്കര്‍ ഫൈസി -