കെ.ടി. മാനു മുസ്‍ലിയാര്‍ അനുസ്മരണം സംഘടിപ്പിച്ചു


ജിദ്ദ : വ്യക്തി ജീവിതത്തിലെ വിശുദ്ധിയും പൊതുരംഗത്തെ  ആദര്‍ശ നിഷ്ഠയും കൊണ്ട് ജീവിതത്തിലുടനീളം മാതൃകയായതിലൂടെയാണ്  കെ ടി മാനു മുസ്ലിയാര്‍ , വിടപറഞ്ഞിട്ടും വിസ്മരിക്കപ്പെടാത്ത മഹദ് വ്യക്തിത്വമായതെന്നു ടി എഛ് ദാരിമി  അനുസ്മരിച്ചു . ദാറുന്നജാത്ത്  ജിദ്ദാ കമ്മിറ്റി സംഘടിപ്പിച്ച കെ. ടി മാനു മുസ്ലിയാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

സമന്വയ വിദ്യാഭ്യാസത്തിന്റെ വഴി തുറന്ന് കൊണ്ട്  തലമുറകള്‍ക്ക് ദിശാ ബോധം നല്‍കിയ  ദീര്‍ഘ ദര്ശിയുടെ നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെ, സമൂഹത്തില്‍ എന്നും പാര്‍ശ്വ വല്കരിക്കപ്പെട്ട  സാധാരണക്കാരന്റെ സ്വപ്നങ്ങളാണ്  സാക്ഷാല്‍കരിക്കപ്പെട്ടത് . മുസ്ലിം കൈരളിയുടെ ആദര്‍ശ പ്രസ്ഥാനമായ സമസ്തയുടെ നായകത്വത്തിലും,   മലബാറിലെ വൈജ്ഞാനിക രംഗത്തെ  കെടാവിളക്കായി  തലയുയര്ത്തി നില്‍ക്കുന്ന  ദാറു ന്നജാത്ത്  സ്ഥാപന സമുച്ചയങ്ങളുടെ സംസ്ഥാപനത്തിലും, തന്റെ  വേറിട്ട ശൈലിയിലൂടെ  സാധാരണക്കാരുടെ സജീവ സഹകരണം സാധ്യമാക്കിയതും, വ്യക്തി ജീവിതത്തിലെന്ന പോലെ തന്നെ  സാമ്പത്തിക രംഗത്തും മറ്റേതു മേഖലകളിലും വിട്ടു വീഴ്ച്ചയില്ലാത്ത സത്യസന്ധതയിലൂടെയാണ് . അര്‍പ്പണ ബോധത്തോടെ പൊതു പ്രവര്‍ത്തകര്‍ക്ക് മാത്ര് കയായി  ജീവിച്ച കെ ടി മാനു മുസ്ലിയാര്‍ സമൂഹത്തിനു  പകര്‍ന്നു നല്‍കിയ സുതാര്യവും സംശുദ്ധവുമായ സേവന പാത  പിന്‍ തുടരുകയാണ്  അദ്ദേഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ സ്നേഹാദരമെന്നു അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു .

ജിദ്ദ ശറഫിയ്യ ഹില്‍ടോപ് ഓഡി റ്റോറിയത്തില്‍ നടന്ന പരിപാടിയില്‍  ആക്ടിംഗ് പ്രസിഡണ്ട്‌  ഉമര്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുസ്സലാം ദാരിമി കെ.ടി. മാനു മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഉബൈദുല്ല തങ്ങള്‍ , അബ്ദുല്ല ഫൈസി കൊള പ്പറമ്പ്, ഇ കെ യൂസുഫ് എന്നിവര്‍ സംസാരിച്ചു . ദാരുന്നജാത് സൌദി കമ്മിറ്റി പുറത്തിറക്കിയ "സാദരം" അനുസ്മരണപ്പതിപ്പ്  അബു ഇരിങ്ങാട്ടിരി പ്രകാശനം ചെയ്തു . മുനീര്‍ ഫൈസി മാമ്പുഴ സ്വാഗതവും ആലുങ്ങല്‍ നാണി നന്ദിയും പറഞ്ഞു.
- ഉസ്മാന്‍ എടേത്തില്‍ -