മഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഏപ്രില്‍ 6 മുതല്‍ 10 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന കാവനൂര്‍ മജ്മഅ: സില്‍വര്‍ ജൂബിലി ഒന്നാം സനദ്ദാന സമ്മേളനം ഏപ്രില്‍ 20, 21, 22, 23, 24 തീയതികളിലേക്ക് മാറ്റി. സമ്മേളനത്തിന്റെ മുഖ്യരക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളാണ് ഇത് പ്രഖ്യാപിച്ചത്. യോഗത്തില്‍ സയ്യിദ് കെ.ടി. തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംഘടനാ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോഡുകള്‍, ചുവരെഴുത്തുകള്‍ മുതലായവയില്‍ പുതിയ തിയ്യതികള്‍ മാറ്റി രേഖപ്പെടുത്തണമെന്ന് സ്വാഗത സംഘം ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
- ഉബൈദുല്ല റഹ് മാനി -